പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. എംപിയാവാന്‍ താല്‍പര്യമുള്ളതുകൊണ്ടല്ല ശബരിമല റെയില്‍വേ പദ്ധതിയും എയര്‍പോര്‍ട്ടും നടപ്പാക്കാനാണ് മത്സരിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 15ന് ചേരുന്ന പാര്‍ട്ടി കമ്മിറ്റിയില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരി റയില്‍ പദ്ധതിയിൽ എരുമേലി വരെ ലൈന്‍ ശരിയാക്കിയിട്ടും പൂത്തിയാക്കാനായില്ല. പാത പുനലൂര്‍ വഴി തിരുവനന്തപുരം വരെ പോകണം. എന്നാലെ മലയോര മേഖല രക്ഷപ്പെടൂ. മധ്യതിരുവിതാംകൂറില്‍ ഒരു എയര്‍പോര്‍ട്ടിന്റെ ആവശ്യമുണ്ട്. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് എയര്‍ പോര്‍ട്ട് യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
'തെരഞ്ഞെടുപ്പ് രംഗത്ത് ആരും മിണ്ടാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ശബരിമല വിഷയം ശക്തമായി പ്രസംഗിക്കും. ഇലക്ഷന്‍ കമ്മീഷന്‍ എന്ത് ചെയ്യുമെന്ന് അറിയണം. എന്ത് പറയണം പറയണ്ടാ എന്ന് തീരുമാനിക്കുന്നത് കമ്മീഷനാണോ? കമ്മീഷന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അധികാരമില്ല. ശബരിമല മാത്രമല്ല ഭരിക്കുന്ന പാര്‍ട്ടിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പ്രളയകാലത്ത് പരിച്ചെടുത്ത ഫണ്ട് എന്ത് ചെയ്‌തെന്ന് പറയാനുള്ള ബാധ്യത ഭരിക്കുന്ന പിണറായിക്കില്ലേ. കെ.എസ്ആര്‍ടിസി ബസില്‍ ചിരിക്കുന്ന മുഖം പ്രിന്റ് ചെയ്തു വച്ചിട്ട് കാര്യമില്ല.' ജോർജ് പറഞ്ഞു.
'സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത പി.ജെ ജോസഫിനു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ രാഷ്ട്രീയമുപേക്ഷിച്ച് പശുവിനെയൊക്കെ കറന്ന് കൃഷിയൊക്കെ നോക്കി മാന്യമായി ജീവിക്കാം. രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ജവത്തോടെ പ്രതികരിക്കാന്‍ തയ്യാറാകണം. പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് കോട്ടയത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കും'- പി.സി.ജോര്‍ജ് വ്യക്തമാക്കി.