തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കെ.എം മാണിയും പി.ജെ ജോസഫും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ രാജിവച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.
കോട്ടയത്ത് പി.ജെ ജോസഫിനെ തഴഞ്ഞ് തേമസ് ചാഴിക്കാടന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് രാജിവച്ച കോരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യനാണ് ഫോസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
'പി.ജെ ജോസഫ് സാര്‍ നിങ്ങളാണ് സത്യം. നിങ്ങള്‍ക്ക് നോട്ട് എണ്ണുന്ന സാമഗ്രിയില്ലല്ലോ?'- ഇങ്ങനെയാണ് റോജസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Also Read
വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം: പ്രസ്താവന വളച്ചൊടിച്ചുവെന്ന് മുല്ലപ്പള്ളി
ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചെന്ന് അറിയിച്ചുള്ള പോസ്റ്റിനു പിന്നാലെയാണ് കെ.എം മാണിയെ പരോക്ഷമായി വിമര്‍ശിച്ച് റോജസ് പോസ്റ്റിട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.