20 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തനാണ് തീരുമാനമെന്ന് പറഞ്ഞ പിസി ജോര്‍ജ് കോട്ടയത്ത് പിജെ ജോസഫ് സ്ഥാനാര്‍ത്ഥിയാവുമെങ്കില്‍ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. സഹകരിക്കാമെന്ന് കോണ്‍ഗ്രസിന് കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടി നല്‍കാനുള്ള മാന്യത കാണിച്ചില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
Also Read: ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം മൂന്ന് സീറ്റ് വളരെ നിര്‍ണ്ണായകമായാണ് തങ്ങള്‍ കാണുന്നതെന്നും പറഞ്ഞു. 'പത്തനംതിട്ട, ചാലക്കുടി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ വിജയിക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. പത്തനംതിട്ട താന്‍ തന്നെ മത്സരിക്കണമെന്നാമന്നാണ് നിലവില്‍ പര്‍ട്ടി തീരുമാനം' പിസി ജോര്‍ജ് പറഞ്ഞു. ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement