ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി
Last Updated:
കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തിലുള്ള പ്രധാനമന്ത്രിയുടെ സംഭാവന പട്ടികയിൽ അവസാനത്തേതാണ് ഇത്.
അടുത്തിടെ, ദക്ഷിണ കൊറിയയിൽ നിന്ന് സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി സമ്മാനത്തുകയായ 1.3 കോടി രൂപ പുണ്യനദിയായ ഗംഗയുടെ ശുചീകരണത്തിനായി മാറ്റി വെച്ചിരുന്നു.
പ്രധാനമന്ത്രി ആയതിനു ശേഷം ലഭിച്ച മൊമന്‍റോകൾ കഴിഞ്ഞയിടെ ലേലം ചെയ്തിരുന്നു. ഇതിൽ നിന്ന് 3.40 കോടി രൂപ ലഭിച്ചിരുന്നു. ഈ തുകയും ഗംഗാനദിയുടെ ശുചീകരണത്തിനായാണ് പ്രധാനമന്ത്രി സംഭാവന ചെയ്തത്. നേരത്തെ, 2015ലും പ്രധാനമന്ത്രി തനിക്ക് അന്നുവരെ ലഭിച്ച എല്ലാ മൊമന്‍റോകളും ലേലം ചെയ്തിരുന്നു. സൂറത്തിൽ നടന്ന ലേലത്തിൽ 8.33 കോടി രൂപ ലഭിച്ചിരുന്നു. ഈ തുകയും ഗംഗാ നദിയുടെ ശുചീകരണത്തിനായി നൽകിയിരുന്നു.
advertisement
ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ സമയത്ത് 21 ലക്ഷം രൂപയായിരുന്നു പ്രധാനമന്ത്രി സംഭാവന നൽകിയത്. ഗുജറാത്ത് സർക്കാരിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് കന്യ കെളവാണി ഫണ്ടിലേക്ക് നൽകിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആയിരുന്നു ഈ തുക ചെലവഴിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി