തന്റെ നിയമസഭാ മണ്ഡല പരിധിയിലൂടെ യുവതികള്‍ ശബരിമലയിലേക്കു കടന്നുപോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാലും എന്തുവില കൊടുത്തും അവരെ തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു ജോര്‍ജ്.
ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ശ്രീധരന്‍പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ഉമ്മന്‍ ചാണ്ടി
advertisement
വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാര പ്രതിനിധി മൂലംശശികുമാര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. കണ്ഠര് മോഹനര്, രാഹുല്‍ ഈശ്വര്‍, പൂഞ്ഞാര്‍ കോവിലകം പൂരംനാള്‍ ഉഷ വര്‍മ, ക്‌നാനായ സഭ റാന്നി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി.രാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.