കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ശ്രീധരന്‍പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ഉമ്മന്‍ ചാണ്ടി

Last Updated:
തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി.
ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്നു പ്രഖ്യാപിച്ച യു.ഡി.എഫിനെതിരെ വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിരുന്നു. ഇത് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള രഹസ്യബന്ധത്തിനു തെളിവാണെന്നും ശ്രീധരപിള്ള ആരോപിച്ചു. ഈ പ്രസ്താവനയ്ക്കാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ശ്രീധരന്‍പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ഉമ്മന്‍ ചാണ്ടി
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement