TRENDING:

'ജോസഫിന്റെ ആവശ്യം ന്യായം; മാണി മകനെ നിയന്ത്രിച്ചാല്‍ പിളര്‍പ്പുണ്ടാകില്ല': പി.സി ജോര്‍ജ്

Last Updated:

ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ച് കൊണ്ട് കോടിയേരിക്കൊപ്പം സ്ഥിരം കാണുന്ന വൈദികന്‍ കൊലക്കേസ് പ്രതിയാണെന്നും പി.സി ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തെ പിന്തുണച്ച് പി.സി ജോര്‍ജ് എം.എല്‍.എ. പി.ജെ ജോസഫിന്റെ ആവശ്യം ന്യായമാണെന്നും അത് നിഷേധിക്കാന്‍ മാണിക്ക് കഴിയില്ലെന്ന് ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. കെ.എം മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയല്ല നിലവിലുള്ളത്. അദ്ദേഹത്തിന് മകനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു.
advertisement

ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കി കോട്ടയം കോണ്‍ഗ്രസ് എടുക്കണം. പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് ജോസഫാണ്. എവിടെ നിന്നാലും ജോസഫ് ജയിക്കും. പൊതുജനമധ്യത്തില്‍ അവരേക്കൊണ്ട് ആവശ്യങ്ങള്‍ പറയിക്കുന്നത് ഇതിന് മുന്‍പുണ്ടായ അനുഭവങ്ങളാണ്. ജോസഫ് എപ്പോഴും കാര്യങ്ങള്‍ പറയുന്ന ആളാണെന്നും ജോര്‍ജ് പറഞ്ഞു.

Also Read പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ട്; മത്സരിക്കാനില്ലെന്ന് നിഷ ജോസ് കെ മാണി

ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ച് കൊണ്ട് കോടിയേരിക്കൊപ്പം സ്ഥിരം കാണുന്ന വൈദികന്‍ കൊലക്കേസ് പ്രതിയെന്നും പിസി ജോര്‍ജ് ആരോപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസഫിന്റെ ആവശ്യം ന്യായം; മാണി മകനെ നിയന്ത്രിച്ചാല്‍ പിളര്‍പ്പുണ്ടാകില്ല': പി.സി ജോര്‍ജ്