പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ട്; മത്സരിക്കാനില്ലെന്ന് നിഷ ജോസ് കെ മാണി
Last Updated:
തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ് അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും.
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി നിഷ ജോസ് കെ മാണി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും താൻ മത്സരിക്കാനില്ലെന്നും നിഷ നിഷ മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ പറഞ്ഞു.
തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ് അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്നും നിഷ വ്യക്തമാക്കി. ആരാകും സ്ഥാനാര്‍ത്ഥിയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിഷ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ട്; മത്സരിക്കാനില്ലെന്ന് നിഷ ജോസ് കെ മാണി


