TRENDING:

'കറുപ്പണിഞ്ഞത് വിശ്വാസ സംരക്ഷണത്തിന്'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിശ്വാസസംരക്ഷണത്തിനായാണ് സഭയിൽ കറുപ്പണിഞ്ഞ് വന്നതെന്ന് പി.സി ജോർജ് എംഎൽഎ. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെ ആചാരങ്ങളെ തകർക്കാനുള്ള പിണറായി സർക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന്‍റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയിൽ വന്നത്. ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. ആചാരങ്ങളെയും മതവിശ്വാസങ്ങളെയും തകർക്കാൻ ആര് ഇറങ്ങിയാലും ശക്തമായി പോരാടുമെന്ന് പി.സി ജോർജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരൊക്കെ സഹകരിക്കുമോ, അവരെയൊക്കെ സഹകരിപ്പിച്ച് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
advertisement

LIVE-'ശബരിമല'യിൽ പ്രതിഷേധം: സഭയിൽ കറുപ്പണിഞ്ഞ് പി.സി ജോർജും രാജഗോപാലും

ഇന്ന് രാവിലെ നിയമസഭ ചേർന്നപ്പോഴാണ് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നേമം എം.എൽ.എ ഒ രാജഗോപാലും കറുപ്പ് വസ്ത്രമണിഞ്ഞ് നിയമസഭയിൽ എത്തിയത്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമസഭയിൽ ബിജെപി അംഗത്തിനൊപ്പം ഇരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കറുപ്പണിഞ്ഞത് വിശ്വാസ സംരക്ഷണത്തിന്'