LIVE-'ശബരിമല'യിൽ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. അക്രമസാധ്യതയുള്ളിടത്തോളം കാലം നിയന്ത്രണം തുടരും. ഭക്തരുടെ ദർശന സൌകര്യത്തിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തരെന്ന നാട്യത്തിൽ ഒരു വിഭാഗം ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കി. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സഭ തുടങ്ങിയപ്പോൾ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് ഇടയ്ക്ക് സഭ നിർത്തിവക്കുകയും ചെയ്തു. പിന്നീട് ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി സ്പീക്കർ സംസാരിച്ചതിനെ തുടർന്നാണ് അടിയന്തര പ്രമേയം ചർച്ചയായത്. അതിനിടെ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച പി.സി ജോർജും നേമം എംഎൽഎ ഒ രാജഗോപാലും കറുപ്പ് വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്.
തത്സമയ വിവരങ്ങൾ ചുവടെ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE-'ശബരിമല'യിൽ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
Miss Universe 2025: ഫാത്തിമ ബോഷ് വിശ്വസുന്ദരി; ശ്രദ്ധനേടി ഇന്ത്യയുടെ മണിക വിശ്വകർമയും
ഫാത്തിമ ബോഷ് വിശ്വസുന്ദരി; ശ്രദ്ധനേടി ഇന്ത്യയുടെ മണിക വിശ്വകർമയും
  • ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025 കിരീടം നേടി, തായ്‌ലൻഡിൽ നടന്ന മത്സരത്തിൽ ശ്രദ്ധനേടി.

  • മണിക വിശ്വകർമ മിസ് യൂണിവേഴ്സ് 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോപ്പ് 30-ൽ എത്തി.

  • ഫാത്തിമ ബോഷ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകി, വൻ കയ്യടി നേടി.

View All
advertisement