ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുമായി പി.സി. ജോര്‍ജ് സഹകരിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.
സ്ത്രീ പ്രവേശന വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ നാമജപ പ്രതിഷേധങ്ങളിലും പി.സി ജോര്‍ജ് സജീവ സന്നിധ്യമായിരുന്നു.
കോടതി വിധിയുടെ ബലത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തന്റെ നിയോജകമണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2018 4:35 PM IST