'യുവതികളെകയറ്റുമെന്നുള്ള പിണറായി സഖാവിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും മിഥ്യാ ധാരണ തിരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഞാനും ശ്രീധരന്‍പിള്ളയും ഒരുമിച്ചാണ് വന്നത്. ഞങ്ങള്‍ ഒരേ ലൈനില്‍ തന്നെയാണ് ഈ കാര്യത്തില്‍. പിണറായി അല്ല 150 പിണറായി കൂടിയാലും ശബരിമലയില്‍ ഒരു യുവതിയും കേറില്ല. യാതൊരു തര്‍ക്കവും വേണ്ട.' പിസി ജോര്‍ജ് പറഞ്ഞു
സർക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം;സർവകക്ഷി യോഗം പരാജയം
പ്രവേശനത്തിന് വിശ്വാസികള്‍ അനുവദിക്കുകയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 'നാട്ടില്‍ കലാപം ഉണ്ടാകണമെന്നാണ് പിണറായി ആഗ്രഹിക്കുന്നതെങ്കില്‍ ഈ പറഞ്ഞ പോലെ യാതൊരു വിശ്വാസമില്ലാത്ത കഴിഞ്ഞദിവസങ്ങളില്‍ പൊലീസ് വേഷമം കെട്ടിച്ച് കൊണ്ടുപോയതുപോലെയുള്ള കുറെയെണ്ണത്തിനെ കൊണ്ട് ചെല്ലാം. ആശുപത്രിയില്‍ കിടക്കുന്നത് കാണേണ്ടിവരും. അതുകൊണ്ട് യാതൊരു സംശയവും വേണ്ട ഈ നാടിനെ കലാപ ഭൂമിയാക്കാന്‍ പിണറായി ഇറങ്ങരുത്.' പിസി ജോര്‍ജ് പറഞ്ഞു.
advertisement
'പ്രതിപക്ഷവും, ബി.ജെ.പിയും എടുത്ത നിലപാട് സമാനമായിരുന്നു'
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ദിവസം അനുവദിക്കുന്നത് പരിഗണനയിലാണെന്നും യോഗത്തില്‍ അറിയിച്ചിരുന്നു.
