LIVE-സർക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം;സർവകക്ഷി യോഗം പരാജയം

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമവായനീക്കവുമായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗം പരാജയം. പ്രഹസനമാണെന്നാരോപിച്ച് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. സർക്കാർ വിഷയത്തിൽ ദുർവാശി കാണിക്കുകയാണെന്നാണ് യോഗത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന നിലപാടാണ് യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തിൽ വായിച്ചത്.
അതേസമയം ആചാരങ്ങളിൽ വിട്ടു വീഴ്ചയില്ലെന്ന പന്തളം കൊട്ടാരം പ്രതിനിധിയുടെ നിലപാട് തന്നെയാണ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചത്.വിധി നടപ്പാക്കാൻ തിടുക്കം കാട്ടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി സിപിഎം - സിപിഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളും യോഗം ചേർന്നിരുന്നു.
advertisement
നടതുറക്കാൻ ഒരുദിവസം മാത്രം ശേഷിക്കേ സ്ത്രീ പ്രവേശനത്തിൽ സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് തന്ത്രി കുടുംബവുമായും പന്തളം രാജകൊട്ടരാംഗങ്ങളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. സുപ്രീംകോടതിയെ സമീപിച്ച ഹർജിക്കാരി തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡിജിപി ലോക് നാഥ് ബഹ്റ ഇന്ന് ശബരിമലയിലെത്തും. സാവകാശം തേടി സുപ്രീംകോടിതിൽ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തത്സമയ വിവരങ്ങൾ ചുവടെ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE-സർക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം;സർവകക്ഷി യോഗം പരാജയം
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement