ബിജെപിക്ക് വിജയത്തിന് അനുകൂല സാഹചര്യം ഒഴിവാക്കാനാണ് മഞ്ചേശ്വരത്ത് യുഡിഎഫ് പിന്തുണയെന്ന് പിഡിപി ജില്ലാ പ്രസിഡൻ്റ് എസ് എം ബഷീര്‍ റസ്‌വി പറഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും വളരെ നേരിയ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ബിജെപിയുടെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016 ൽ 855 വോട്ടിനും 2021 ൽ 89 വോട്ടിനുമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്.
ഇത്തവണയും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മഞ്ചേശ്വരത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിക്കും എന്നും സൂചനയുണ്ട്.
advertisement
വർഗീയ വോട്ടുകൾക്കെതിരായി മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കണമെന്ന് യുഡിഎഫും മുസ്ലിം സംഘടനകളും അഭ്യർത്ഥിച്ചു എന്ന് എസ്ബിഐ സംസ്ഥാന പ്രസിഡണ്ട് സിപിഐ ലത്തീഫ് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
Mar 25, 2026 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് പിഡിപി മുസ്ലിം ലീഗിനൊപ്പം; ബിജെപി ജയിക്കാതിരിക്കാനെന്ന് പാർട്ടി
