സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഷാൻ ഷാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ആദ്യം പോസ്റ്റ് എത്തിയത്. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. 15 കോടിയാണ് ഇയാൾ തട്ടിയെടുക്കാൻ നോക്കിയത്. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി, സാദിഖലി തങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിടുകയായിരുന്നു.
ജനുവരി 31-ന് പാണക്കാട് മുഈ നലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഒരു ബന്ധവുമില്ലാത്ത ചില ചിത്രങ്ങളും വീഡിയോകളും കാണിച്ചു. സാദിഖലി തങ്ങളുമായി ബന്ധമുള്ള ചിത്രങ്ങളെന്നാണ് പ്രതി അവകാശപ്പെട്ടത്. ഇത് പുറത്തുപോകാതിരിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. താൻ പറയുന്ന കാര്യങ്ങൾ പൊലീസിനെ അറിയിച്ചാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
advertisement
സംഭവത്തിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം പാർട്ടി സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.
