ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത് എന്ന് നാട്ടുകാർ പറയുന്നു. അഗ്നിശമന സേനയും ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
May 11, 2025 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം