മറ്റു നിയമനങ്ങൾ ഇങ്ങനെ
- SM വിജയാനന്ദ് - ആറാം ധനകാര്യ കമ്മീഷൻ ചെയർമാൻ, സെൻ്റർ ഫോർ മാനേജ് മെൻ്റ് ഡെവലപ്പ് മെൻ്റ് ചെയർമാൻ
- നളിനി നെറ്റോ - മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി (ആരോഗ്യ പ്രശ്നങ്ങൾ മൂലം പിന്നീട് രാജിവച്ചു)
- കെഎം എബ്രഹാം- കിഫ് ബി CEO.
- ചീഫ് സെക്രട്ടറിയായി വിരമിച്ച പോൾ ആൻറണിക്ക് സർക്കാർ മികച്ച പദവി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിച്ചു എന്നാണ് സൂചന.
advertisement
മോശം പ്രവണത
സിവിൽ സർവീസ് ഉന്നതസ്ഥാനങ്ങളിൽ ഇരുന്നവരുടെ അനുഭവ പരിചയവും ശേഷിയും സംസ്ഥാനത്തിനുവേണ്ടി വീണ്ടും ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം. പക്ഷേ വിരമിച്ചവർക്ക് എല്ലാം ഇത്തരത്തിൽ നിയമനം നൽകിയത് സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ്വം. വേതനം നൽകാതെ സർക്കാരിൻറെ വിവിധ സമിതികളിൽ ഇവരെ ഉൾപ്പെടുത്തുകയായിരുന്നു മുമ്പ് വന്നിരുന്ന ശീലം. പക്ഷേ പെൻഷന് പുറമേ നല്ലൊരു തുക വേതനം കിട്ടുന്ന പദവികളിൽ ആണ് മിക്കവർക്കും നിയമനം ഈ സർക്കാർ നൽകിയത്.
You may also like:കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഐടി പ്രൊഫഷണലുകളടക്കം 47 പേര്‍ അറസ്റ്റില്‍; 89 കേസ് [NEWS]തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
അധിക സാമ്പത്തികബാധ്യത
വിരമിച്ച ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ നിയമനം നൽകുന്നത് സംസ്ഥാന ഖജനാവിന് അധികഭാരം ആണ്. ഉയർന്ന പെൻഷനു പുറമേയാണ് തുടർ നിയമനം വഴി സർക്കാർ നൽകുന്ന വേതനം. ഉദാഹരണമായി, കിഫ്ബി സി ഇ ഒ കെ എം എബ്രഹാമിന് ഒന്നരലക്ഷം രൂപ സർക്കാർ പെൻഷൻ പുറമേ മൂന്നു ലക്ഷത്തിലധികം വേതനവും കിഫ്ബി നൽകുന്നുണ്ട്. ദീർഘകാലം ലംഘന കാര്യ സെക്രട്ടറിയായി പ്രവർത്തിച്ച കെ എം എബ്രഹാമിൻ്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്തുന്നതിന്, പെന്ഷന് പുറമേ ഇത്ര വലിയ തുക ഖജനാവിൽ നിന്നും നൽകേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
ആരോപണവുമായി പ്രതിപക്ഷം
വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും കൂടെ നിർത്തുന്നത് അഴിമതി മൂടിവയ്ക്കാൻ ആണെന്നാണ് പ്രതിപക്ഷ ആരോപണം . വിരമിച്ചവരെ തിരുകിക്കയറ്റാൻ പലപ്പോഴും പുതിയ തസ്തികകൾ ഉണ്ടാക്കുന്നു. മുൻ ചീഫ് സെക്രട്ടറിമാർക്ക് പുറമേ വിരമിച്ച താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയും വീണ്ടും സർക്കാർ സംവിധാനങ്ങളിൽ എത്തിക്കാൻ നീക്കം ഉണ്ടെന്നും ആരോപണം ഉണ്ട്.