ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിൻ്റെ പുനനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് പരാമർശിച്ചു. കേരളീയ സമൂഹത്തിന് കുവൈറ്റ് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണയ്ക്കും കുവൈറ്റ് ആഭ്യന്തര മന്ത്രികൂടിയായ ഉപപ്രധാനമന്ത്രി ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്., ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
advertisement
കുവൈറ്റ് ഇൻവെസ്റ്റ്മെൻ്റ് അതോറിട്ടി ഡയറക്ടർ ബോർഡ് മെംബർ ശൈഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്കായി കുവൈത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു.
Summary: Chief Minister Pinarayi Vijayan, who arrived in Kuwait on a two-day visit, received a warm welcome in Kuwait. Kuwaiti Deputy Prime Minister and Minister of Interior Sheikh Fahad Yousef Saud Al-Sabah received the Chief Minister at Al Bayan Palace. Kuwaiti Minister of Finance and Chairman of the Kuwait Investment Authority Dr. Sabih Al Mukhaizeem was also present. The meeting mentioned the historical ties between India and Kuwait.
