വീടുനിര്‍മിക്കാന്‍ കേന്ദ്രത്തില്‍ നിന്നു പരമാവധി കിട്ടുക 105 കോടി രൂപ മാത്രമാണെന്നും വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ വേണ്ടത് അയ്യായിരം കോടി രൂപയിലേറെയാണെന്നും പിണറായി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനര്‍നിര്‍മാണത്തിന് 700 കോടി രൂപയിലേറെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും കേരള പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും: പിണറായി
'ഭവന നിര്‍മാണത്തിന് 105 കോടിയാണ് ചോദിക്കാന്‍ കഴിയുക. യഥാര്‍ത്ഥത്തില്‍ വന്നിരിക്കുന്ന നഷ്ടം 50659 കോടിരൂപയാണ്. ഇതാണ് നമ്മുടെ കണക്കില്‍ വരുന്ന വ്യത്യാസം. വിദ്യാഭ്യാസ രംഗത്ത കെട്ടിടത്തില്‍ മറ്റും തകരാറുകള്‍ സംഭവിച്ച് ഉപകരണങ്ങള്‍ നഷ്ടമായി 214 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. നമുക്ക് ചോദിക്കാന്‍ പറ്റുന്നത് 8 കോടി മാത്രമാണ്. ഇങ്ങനെ ഓരോ രംഗവും ഒരു വീട് നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപയാണ് കൊടുക്കുക നമ്മള്‍ 4 ലക്ഷം ആണ് കൊടുക്കുന്നത്.' അദ്ദേഹം പറഞ്ഞു.
advertisement
ഇങ്ങനെയരു അവസ്ഥയില്‍ വിവിധ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 'അപ്പോ നമുക്ക് ഈ പണം വിവിധ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കേണ്ടതായുണ്ട്. അതിനാണ് നമ്മള്‍ ക്രൗഡ് ഫണ്ട് പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഇവിടെ എവിടെയാണോ നാശനഷ്ടം സംഭവിച്ചത് അവിടെ സഹായിക്കാം. അത്തരത്തില്‍ സൗകര്യമുള്ള ക്രൗഡ് ഫണ്ടിങ്ങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എന്തിനാണ് പണം നിഷേധിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
'ഇത്തരത്തിലുള്ള നിരവധി നടപടികളാണ് ഇപ്പോ ഇതിനുവേണ്ടി സ്വീകരിച്ച് വരുന്നത്. ഇതോടൊപ്പം ലോകബാങ്കും എഡിബിയും മറ്റും സഹായക്കാന്‍ വേണ്ടി തയ്യാറാവുന്നുണ്ട് ആ സഹായത്തിന് വായ്പയെടുക്കാന്‍ പരിധിയുണ്ട്. ആ പരിധിയില്‍ ചെറിയൊരു വര്‍ധനവ് വേണം. ആ വര്‍ധനവ് നമ്മള്‍ കേന്ദ്ര ഗവണ്‍മെന്ററിനേട് ചോദിച്ചിരിക്കുകയാണ്. പക്ഷേ ആ വര്‍ധനവ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുണ്ടായാലാണ് നമുക്ക് വായ്പ ഈ ആവശ്യത്തിനുവേണ്ടി എടുക്കാന്‍ കഴിയുന്നത്.' പിണറായി പറഞ്ഞു.