'ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുള്ള ആളല്ല, എങ്കിലും ഈയിടെ ശബരിമലയില്‍ പോയി. അവിടുത്തെ ആചാരമനുസരിച്ച് പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ട് വേണം. അതുകൊണ്ട് ഞാന്‍ പടി കയറാതെ സന്നിധാനത്തേക്ക് പോയി. അതാണ് ആചാരത്തെ ബഹുമാനിക്കുക എന്നത്. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കുന്നില്ല. ചിലര്‍ ഇവിടെ അവരുടെ വിശ്വാസം മാത്രം മതി എന്ന നിലപാടിലാണ്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതാണ് എല്‍ഡിഎഫിന്റെ നിലപാട്.' പിണറായി പറഞ്ഞു.
ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിക്ക് ഉദ്ദേശമില്ല; ലക്ഷ്യം കലാപം മാത്രമെന്നും പിണറായി
advertisement
കേരളത്തിലെ വിശ്വാസികളെ കയ്യിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശബരിമലയുടെ പവിത്രത നിലനിര്‍ത്തുക അല്ല ഉദ്ദേശം. മറിച്ച് കലാപം മാത്രമാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
ആചാരലംഘനത്തിന് കേസെടുക്കേണ്ടിവരും: മുൻപ് കുടുങ്ങിയവരിൽ യേശുദാസും
എല്‍ഡിഎഫിന്റെ ഓരോ പൊതുയോഗങ്ങള്‍ കഴിയുന്തോറും ജനങ്ങളുടെ പങ്കാളിത്വം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 'എല്‍ഡിഎഫുകാരല്ലാത്തവരും വലിയ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. വിശ്വാസികളാണ് ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും. വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. വിശ്വാസങ്ങളുടെ സംരക്ഷണത്തിന് നിലക്കൊള്ളുന്നവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രമെ ഇവിടെപാടുള്ളൂ എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.

