TRENDING:

'മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും': വെള്ളാപ്പള്ളി നടേശൻ

Last Updated:

ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചു

advertisement
തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടിയാണ് പിണറായി വിജയന്റെ പേര് വെള്ളാപ്പള്ളി പറഞ്ഞത്. ശിവഗിരി സമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
advertisement

അയ്യപ്പ സംഗമ പരിപാടിയുടെ സമയത്ത്, മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചു.

സിപിഐക്കെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: SNDP Yogam General Secretary Vellappally Natesan has once again predicted that Pinarayi Vijayan will return to power for a third consecutive term in Kerala. He added that he is prepared to state this repeatedly. While mentioning Pinarayi Vijayan’s name, Vellappally spoke with a clenched fist, showing strong conviction. He was responding to questions from journalists following the Sivagiri Pilgrimage Conference.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും': വെള്ളാപ്പള്ളി നടേശൻ
Open in App
Home
Video
Impact Shorts
Web Stories