ലോക്സഭാ സീറ്റിൽ രണ്ടാം സീറ്റ് വേണമെന്ന കാര്യത്തിൽ പി ജെ ജോസഫ് ഉറച്ച നിലപാടെടുത്തതോടെയാണ് കേരള കോൺഗ്രസിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്തത്. കഴിഞ്ഞ ചരല്‍ക്കുന്ന് സമ്മേളനം മുതല്‍ തന്നേ ജോസഫ് മാണിയുമായി അകല്‍ച്ചയിലാണ്. തിരക്കിട്ട് യുഡിഎഫ് വിട്ടതും ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചതുമൊന്നും അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് യു.ഡി.എഫിലേക്ക് മടങ്ങിയത്.
advertisement
അവസാനം കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പാര്‍ട്ടി യാത്ര പ്രഖ്യാപിച്ചപ്പോഴും ജോസഫ് വിഭാഗം ഇടഞ്ഞു. യാത്രയുടെ നേതാവ് ജോസ് കെ മാണിയാണ്. തൊട്ടുമുമ്പ് തൊടുപുഴയില്‍ പി.ജെയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ നേരിട്ടു ക്ഷണിച്ചെങ്കിലും ജോസ് കെ മാണി പങ്കെടുത്തില്ല. കെ.എം. മാണിയും വിട്ടു നിന്നു. പി.ജെ.ജോസഫിന്റെ അകല്‍ച്ചയ്ക്ക് ഇതൊക്കെ വഴിമരുന്നിട്ടു. കാസര്‍കോട്ട് യാത്രയുടെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തെങ്കിലും വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സമാപനസമ്മേളനത്തിൽ പങ്കെടുക്കാതെ ജോസഫ് ദുബൈയിലേക്ക് പോകുന്നത് അകൽച്ചയ്ക്ക് ആക്കം കൂട്ടും.
