പാര്‍ട്ടിയില്‍ സീനിയറായ മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആകണമെന്നുള്ള നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്യുകയായിരുന്നെന്നും ഒരു ആത്മീയനേതാവിന്റെ സാന്നിധ്യത്തില്‍ അന്നത് അംഗീകരിക്കുകയുമായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ അതിന്റേതായ സമയത്ത് രമ്യമായ തീരുമാനമുണ്ടാകുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. നോട്ടീസ് നല്‍കിയാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും മറ്റൊന്നും അറിയില്ലെന്നും അനുസ്മരണയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനസമിതിയാണെന്ന് ജോസ് കെ. മാണിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ത്താകും തുടര്‍നടപടിയെന്നും നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യം നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണയോഗത്തിനിടെ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന കോടതിനിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
