"രാഹുൽ മാങ്കൂട്ടത്തിൽ സസ്‌പെൻഷനിലാണ് എന്ന പശ്ചാത്തലത്തിലാണ് ഞാൻ വാർത്താ ചാനലിനോട് പ്രതികരിച്ചത്. ആ സന്ദർഭത്തിലാണ് മാങ്കൂട്ടത്തിലിന് പകരം മത്സരിക്കാൻ ഒരാളാവാം എന്ന് പറഞ്ഞതും. ആ സന്ദർഭത്തിൽ അത് ശരിയാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നതിനെക്കുറിച്ചോ സ്ഥാനാർത്ഥിത്വം നൽകുന്നതിനെക്കുറിച്ചോ കൃത്യമായ ചോദ്യം എനിക്ക് ലഭിച്ചില്ല. സസ്‌പെൻഷൻ നീക്കിയാൽ രാഹുൽ മാങ്കൂട്ടത്തിൽ സീറ്റിനർഹനാണെന്നാണ് എന്റെ അഭിപ്രായം. സസ്‌പെൻഷൻ ഒഴിവാക്കണോ എന്ന കാര്യത്തിലും അഭിപ്രായമുണ്ട്. സി.പി.എമ്മിൽ ഇത്തരം ആരോപണവിധേയരായ നേതാക്കൾ ഉൾപ്പെടെ എത്രയോ പേർ സസ്പെൻഷനോ നടപടിയോ ഇല്ലാതെ നടക്കുന്നുണ്ട്. സി.പി.എമ്മിനോടും ചോദിക്ക് നിങ്ങൾക്കും ഇത്തരം വിഷയങ്ങളിൽ ധാർമികതയില്ലേ എന്ന്. പെരുന്നയിലെ കൂടിക്കാഴ്ചയിൽ രാഹുൽ ഒരു പ്രതിഷേധവും അറിയിച്ചില്ല. അദ്ദേഹത്തിന് എന്റെ പ്രസ്താവനയുടെ പൊസിഷൻ മനസിലായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്," കുര്യൻ പറഞ്ഞു. കുര്യന്റെ കാതിൽ മാങ്കൂട്ടത്തിൽ പറഞ്ഞ വിഷയം എന്തെന്ന് ഇനിയും വ്യക്തതയില്ല.
advertisement
പാലക്കാട്ട് മാങ്കൂട്ടത്തിലിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കുര്യൻ ഒരു ടെലിവിഷൻ വാർത്താ ചാനലിനോട് പറഞ്ഞിരുന്നു. ഇദ്ദേഹം കോൺഗ്രസിൽ ഇല്ലാത്ത ആളാണ്, പാർട്ടി നടപടി നേരിട്ടിരുന്നു. കുര്യന്റെ പരാമർശങ്ങൾ മാങ്കൂട്ടത്തിലിന് വീണ്ടും പാലക്കാട് നിന്ന് മത്സരിക്കാനുള്ള സാധ്യതയ്ക്ക് കനത്ത തിരിച്ചടി നൽകിയേക്കാം എന്ന സാഹചര്യത്തിൽ എത്തിയിരുന്നു. കുര്യന്റെ അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ ഇരുവരും കണ്ടുമുട്ടി. മാങ്കൂട്ടത്തിൽ കുര്യന്റെ അടുത്തേക്ക് വരികയും, ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയുമുണ്ടായി. കുര്യനും രാഹുലും തമ്മിലെ സംഭാഷണ ദൃശ്യം സോഷ്യൽ മീഡിയയിലും ശ്രദ്ധനേടി.
Summary: KPCC Political Affairs Committee member P.J. Kurien has corrected his statement that Rahul Mamkootathil is eligible to contest from Palakkad if the disciplinary action is withdrawn. He has no objection to the withdrawal of the action. Kurien asked why Congress has the morality that CPM does not have. However, he spoke to the media for the second time saying that Mamkootathil is suspended despite being expelled from the party following the sexual assault complaint of a young woman
