ബന്ധു നിയമനത്തിന്റെ പേരിൽ താൻ പ്രതിക്കൂട്ടിലായാൽ സിപിഎം അതിൽ കൂടുതൽ പ്രതിരോധത്തിലാകുമെന്ന് ജലീൽ കോടിയേരിയെ ധരിപ്പിച്ചെന്നും ഫിറോസ് പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകൾ അദ്ദേഹം പുറത്തുവിട്ടു.
ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ഏകപക്ഷീയമെന്ന് കോൺഗ്രസ്
കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടറായാണ് നിയമിച്ചത് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണെന്ന് ഫിറോസ് പറഞ്ഞു. 1,10,000 രൂപ പ്രതിമാസ ശമ്പളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അനുമതിയില്ല. ഇക്കാര്യം ജലീല്‍ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 24, 2019 12:59 PM IST
