ന്യൂഡൽഹി: ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങി പോകാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന അമേരിക്കൻ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ഒരു കാരണവശാലും ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. മുതിര്‍ന്ന ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. വോട്ടിംഗ് മെഷീനെതിരായ രാഷ്ട്രീയപാര്‍ട്ടികളുടെ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
EVM തട്ടിപ്പ്: സാധ്യതകൾ എന്തെല്ലാം?
രാഷ്ട്രീയപാര്‍ട്ടികളോട് ആലോചിക്കാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഏകപക്ഷീയമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
വോട്ടിങ് യന്ത്രത്തെക്കുറിച്ചുളള ആരോപണങ്ങള്‍ക്ക് പരിഹാരം ബാലറ്റ് പേപ്പറിലേക്കുള്ള മടക്കമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സാങ്കേതിക രംഗത്ത് ഒന്നാമതുള്ള ജപ്പാനില്‍പ്പോലും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് സമാജ് വാദി പാര്‍ടിയും നേരത്തെ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ ഹാക്കറിനെതിരെ അന്വേഷണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.