TRENDING:

പ്ലസ് ടു മൂല്യനിർണയം: ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി; അദ്ധ്യാപക സംഘടനകൾക്ക് രൂക്ഷവിമർശനം

Last Updated:

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിന് നല്‍കിയ ചോദ്യകര്‍ത്താവിന്റെ ഉത്തരസൂചികയില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവന്തപുരം: പ്ലസ് ടു (plus two)  കെമിസ്ട്രി മൂല്യനിര്‍ണയത്തിലെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിന് നല്‍കിയ ചോദ്യകര്‍ത്താവിന്റെ ഉത്തരസൂചികയില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു.
advertisement

ഈ സാഹചര്യത്തിലാണ് ഉത്തരസൂചിക പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ചോദ്യകര്‍ത്താവ്, അധ്യാപക സമിതി എന്നിവര്‍ തയ്യാറാക്കിയ ഉത്തരസൂചികകള്‍ വച്ച് പുതിയൊരു ഉത്തരസൂചികക്ക് രൂപം നല്‍കും. ഇതിനായി വിഷയം വിദഗ്ധരടങ്ങിയ 15 അംഗ സമിതി നാളെ യോഗം ചേരും.

പുതിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാകും മറ്റന്നാള്‍ മുതലുള്ള മൂല്യനിര്‍ണയം, ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയംനടത്തും.

അധ്യാപകര്‍ മൂല്യനിര്‍ണയ ബഹിഷ്‌കരിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് അന്വേഷണം നടത്തും.

advertisement

വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന വ്യാജ വാര്‍ത്തകള്‍ അധ്യാപകര്‍ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കും.ബഹിഷ്‌കരണത്തിന് മുന്‍പെ സമരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഒരു വിഭാഗം അധ്യാപകസംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.

Guruvayur | ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചു; ഗുരുവായൂരില്‍ ശുദ്ധിക്രിയ നടത്തി

വാശി പിടിച്ച് ഫലപ്രഖ്യാപനം വൈകിപ്പിക്കാന്‍ സര്‍ക്കാരില്ല. മൂല്യനിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ ഫല പ്രഖ്യാപനത്തെ ബാധിക്കില്ല. ഫലപ്രഖ്യാപനം വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലസ് ടു മൂല്യനിർണയം: ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി; അദ്ധ്യാപക സംഘടനകൾക്ക് രൂക്ഷവിമർശനം
Open in App
Home
Video
Impact Shorts
Web Stories