പാലക്കാട്ടെ പരിപാടികൾക്ക് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ചാണ് സ്വരാജ് റൗണ്ടിലെത്തിയത്. റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം നീങ്ങിയത്. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ, സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
നേരത്തെ പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ കേരളം വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും, അത് വികസനത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും" അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
advertisement
