കഴിഞ്ഞ ആറ് കൊല്ലം തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ് കൈയാളിയിട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് പോലും സംരക്ഷണം നല്‍കാന്‍ പോലീസിനും ഭരണസംവിധാനത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ഗൗരവതരമാണ്. ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഒരു കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല . പിണറായിയുടെ ആഭ്യന്തര വകുപ്പ് ലോക പരാജയമാണെന്നതിന് മറ്റ് ഉദാഹരണങ്ങള്‍ ആവശ്യമില്ല.- പി എം എ സലാം പറഞ്ഞു.
advertisement
രാഷ്ട്രീയമായി എതിര്‍ ചേരിയിലുളളവരെ ഏത് വിധേനെയും വകവരുത്തുക എന്നതാണ് സി.പി.എമ്മും ആര്‍.എസ്.എസും പിന്തുടരുന്ന നയം. എന്നാല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ് ആകുമ്പോള്‍ സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം ഏത് രീതിയിലാണെന്നത് സമീപകാല സംഭവങ്ങള്‍ തെളിയിച്ചതാണ്.
Also Read-കണ്ണൂർ പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം; 'ബിജെപി ആസൂത്രണം ചെയ്തത്': കോടിയേരി ബാലകൃഷ്ണൻ
തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുന്നതില്‍ പാതാളത്തോളം ക്ഷമിച്ചുവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആര്‍.എസ്.എസ് ആകുമ്പോള്‍ ഉളള ഈ പാതാള ക്ഷമ കേരളം പലതവണ ദര്‍ശിച്ചതാണ്.''പാടത്തെ പണിക്ക് വരമ്പത്ത് കൂലി'' എന്ന പാര്‍ട്ടി നയത്തില്‍ ആര്‍.എസ്.എസിന് മാത്രം ഇളവ് നല്‍കിയതാണല്ലോ ചരിത്രം.- പി.എം.എ സലാം വ്യക്തമാക്കി.