TRENDING:

കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം

Last Updated:

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം. മന്ത്രി സജി ചെറിയാൻ പുരസ്‌കാര പ്രഖ്യാപനം നടത്തി. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി. അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
കെ.ജി. ശങ്കരപിള്ള
കെ.ജി. ശങ്കരപിള്ള
advertisement

കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് കവി കെ.ജി. ശങ്കരപ്പിള്ള. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂൾ, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ചു.

1970 കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെശ്രദ്ധ നേടിയ അദ്ദേഹം ഇപ്പോൾ കേരളത്തിലെ ആധുനിക കവികളിൽ ഏറ്റവും ജനപ്രിയനായ ഒരാളാണ്. 1998 ലും 2002 ലും യഥാക്രമം കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ മലയാള രചനകൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്, സിംഹള ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2008ലെ പി.കുഞ്ഞിരാമൻ നായർ അവാർഡ്, 2009ലെ ഓടക്കുഴൽ അവാർഡ്, 2009ലെ ഹബീബ് വലപ്പാട് അവാർഡ്, 2011ലെ പന്തളം കേരള വർമ്മ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ അവാർഡ് തുടങ്ങിയവയാണ് അദ്ദേഹം നേടിയ മറ്റു പ്രധാന പുരസ്കാരങ്ങൾ.

advertisement

കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ, കെജിഎസ് കവിതകൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ തുടങ്ങിയവയാണ് പ്രധാനകൃതികൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Poet K. G. Sankara Pillai becomes recipient of the Ezhuthachan Puraskaram, Kerala, 2025. The award carries a cash purse of Rs five lakhs, scroll of honour and statuette. A native of Kollam, Sankara Pillai is recipient of various other awards including the Kerala Sahitya Akademi Award and Kendra Sahitya Akademi Award

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം
Open in App
Home
Video
Impact Shorts
Web Stories