നെയ്യാറ്റിൻകര ചെങ്കൽ പറയ്ക്കോണം മേലെ പുത്തൻവീട്ടിൽ ടി രാജേഷ് ആണ് മരിച്ചത്. കാർ ഓടിച്ച പൊലീസുകാരനെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കുമാർ എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും കാറിലുണ്ടായിരുന്ന മറ്റു ചിലരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ചെങ്കൽ സ്വദേശി പൂവ്വാർ അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ഷിജു, ചെങ്കൽ സ്വദേശി സനൽ എന്നിവരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പോസ്റ്റിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിതൂൺ മൂന്നായി മുറിഞ്ഞ് ലൈൻ പൊട്ടിയിരുന്നു.
advertisement
പൊലീസുകാരൻ ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു
വൈദ്യപരിശോധനയിൽ അനീഷ് മദ്യപിച്ചതായി തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വാഹനമോടിച്ച അനീഷ് കുമാറിനും കാറിലുണ്ടായിരുന്ന ഷൈനിനും കാര്യമായ പരിക്കില്ല. മാറനല്ലൂരിൽ സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയത് ആയിരുന്നു സംഘം. വിവാഹശേഷം അരുവിക്കര ആറ്റിൻ തീരത്തിരുന്ന് മദ്യപിച്ച ശേഷം മണ്ഡപത്തിലേക്ക് മടങ്ങവേയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
