പൊലീസുകാരൻ ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു
Last Updated:
വയലാർ പാലം ഇറങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ചേർത്തല: വാഹന പരിശോധനയിൽ പിടിച്ചെടുത്ത ഓട്ടോ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് കാൽനടയാത്രക്കാരൻ മരിച്ചു. ചേർത്തല നഗരസഭ മൂന്നാംവാർഡ് കടവിൽ നികർത്തിൽ പരേതനായ ഷൺമുഖന്റെ മകൻ ശങ്കറാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വയലാർ പാലത്തിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ഓട്ടോ വഴിയാത്രക്കാരനായ ശങ്കറിനെ ഇടിക്കുകയായിരുന്നു. പരുക്കേറ്റതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ചയാണ് മരിച്ചത്. ഓട്ടോ ഓടിച്ച എ. ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ കളവംകോടം സ്വദേശി എം. ആർ രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും. സംഭവത്തെ കുറിച്ച് ചേർത്തല സിഐ വി. പി മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
advertisement
ഞായറാഴ്ച വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം വെച്ചാണ് ഓട്ടോ ഡ്രൈവർ അവലൂക്കുന്ന് സ്വദേശി മനോജ് മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് ഓട്ടോ പിടിച്ചത്. രജീഷും എഎസ്ഐ കെ. എം ജോസഫും ചേർന്നാണ് ഓട്ടോ പിടിച്ചെടുത്ത്. പരിശോധന സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാൽ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വയലാർ പാലം ഇറങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയുടെ ബോർഡ് തകർത്ത് ചെറിയൊരു മരത്തിൽ ഇടിച്ചാണ് ഓട്ടോ നിന്നത്. ഓട്ടോയിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരുക്കില്ല.
advertisement
മരിച്ച ശങ്കർ കൂലിപ്പണിക്കാരനാണ്. ഓമനയാണ് ശങ്കറിന്റെ അമ്മ. കവിരാജ്, പുഷ്പൻ എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2019 8:55 AM IST


