ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളും വാട്ട്സാപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് പൊലീസ് തരംതിരിച്ചു തുടങ്ങിയത്. സന്ദേശങ്ങളുടെ സ്വഭാവമനുസരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇതിൽ ഏറ്റവും തീവ്രമായ രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇവരുടെ പട്ടിക ഫേസ്ബുക്കിന് അയച്ചുകൊടുക്കാനും പൊലീസ് നീക്കമുണ്ട്.
അമിത് ഷാക്ക് മറുപടി; ശബരിമലയിൽ ബുദ്ധിമുട്ട് ഭക്തർക്കല്ല, സംഘപരിവാറുകാർക്കെന്ന് മുഖ്യമന്ത്രി
കൂടുതലും വ്യാജ പ്രൊഫൈലുകൾ വഴിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. കേരളത്തിൽനിന്ന് സന്ദേശങ്ങൾ തയ്യാറാക്കി വാട്ട്സാപ്പ് വഴി വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും അവിടെനിന്ന് വ്യാജ അക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
