പ്രണയം തകര്‍ന്നതിന്റെ നൈരാശ്യം മൂലമാണ് ഇയാള്‍ പാലത്തില്‍നിന്ന് വാമനപുരം നദിയിലേക്ക് ചാടാന്‍ ശ്രമിച്ചത്. പ്രദേശവാസികള്‍ ആറ്റിങ്ങല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരന്‍ പിള്ള എന്നിവര്‍ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
രാത്രി 8 മണിയോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് എസ് ഐ ജിഷ്ണു പറഞ്ഞു. പുഴയിലേക്കു ചാടാനായി തൂണില്‍ പിടിച്ചു നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ആദ്യം സംസാരിച്ചു നോക്കിയിട്ട് യുവാവ് വഴങ്ങിയില്ല. പേരു പോലും പറയാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ചാടുമെന്ന അവസ്ഥയിലായിരുന്നു അവന്‍. ഞങ്ങള്‍ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റും ഉണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോള്‍ അയാള്‍ വഴങ്ങി.
advertisement
ജീവിതത്തിലെ കുറേ പ്രശ്‌നങ്ങള്‍ പറഞ്ഞു. അതെല്ലാം ഞങ്ങള്‍ ക്ഷമയോടെ കേട്ടു. ഒടുവില്‍ താഴെ ഇറക്കി പാലത്തിന്റെ സൈഡില്‍ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോള്‍ കൂടെ ഇരുന്നു. കരഞ്ഞു തീര്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന് അതില്‍ വിശ്വാസം തോന്നി. അവന്റെ കാര്യങ്ങള്‍ പറയാന്‍ അപ്പോള്‍ ആരെങ്കിലും വേണമായിരുന്നു. ഞങ്ങള്‍ അതാണ് ചെയ്തത്. ഒടുവില്‍ വീട്ടുകാരെയും വിളിച്ചു വരുത്തി കൂടെ വിടുകയായിരുന്നു. എനിക്കും പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്നു പറഞ്ഞിട്ടാണ് അവന്‍ പോയത്. അപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും എസ് ഐ ജിഷ്ണു പറയുന്നു.
സംഭവത്തിന്റെ വീഡിയോ, കേരള പൊലീസ് ഔദ്യോഗിക പേജിൽ പങ്കുവച്ചു.
''എന്തുണ്ടെങ്കിലും പരിഹരിക്കാം... വാക്കാണ്''
പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിങ്ങൽ അയിലം പാലത്തിൽ കയറിനിന്ന യുവാവിനെ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പക്ടർ ജിഷ്ണുവും അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ മുരളീധരൻ പിള്ളയുടെയും അവസരോചിതമായ ഇടപെടലിൽ തിരികെ ജീവിതത്തിലേക്ക്.
Summary: Police officers who successfully intervened and persuaded a 23-year-old native of Pothencode who had climbed the Ayilam bridge in Attingal with the intent to end his life following disappointment in love are being widely praised on social media. The incident occurred on Wednesday night. Attingal SI Jishnu and ASI Muraleedharan Pillai calmed the young man, assuring him that any problem could be resolved and urging him not to cry, thus bringing him back to safety.