പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടത് ഡ്രോൺ അല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കളിപ്പാട്ട ഹെലികോപ്ടർ പോലുള്ള വസ്തുക്കൾ ആകാനാണ് സാധ്യത. എന്നാൽ അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി.
ആൺ കുഞ്ഞിന് പിന്നാലെ ഇരട്ടകുട്ടികൾ; ഇരട്ട ഗർഭപാത്രമുള്ള അമ്മയ്ക്ക് ഇരട്ടി മധുരം
വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതു ശല്യമുണ്ടാക്കിയതിനാണ് കേസ്. ഓപ്പറേഷൻ ഉഡാനുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. തിരുവനന്തപുരം സിറ്റിയിൽ നിന്നും 24 ഡ്രോണുകൾ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒമ്പതെണ്ണം മാത്രമാണ് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നത്. ഡ്രോണുകൾ വാടകയ്ക്ക് നൽകുന്നവരടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കും. ഉയർന്ന ശേഷിയുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി കർക്കശമാക്കാൻ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനടക്കം ഡ്രോണുകൾ ഉപയോഗിക്കുന്നതിനും അനുമതി വാങ്ങണം.
advertisement
അതേസമയം വി എസ് എസ് സി ഭാഗത്ത് ഡ്രോൺ കണ്ടതിൽ പ്രതിരോധ സേനകളുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്‍റെ പല ഭാഗത്തും ഡ്രോണ്‍ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി വ്യോമസേന, ഐ.എസ്.ആര്‍.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. ഓപ്പറേഷന്‍ ഉഡാന്‍ എന്നാണ് അന്വേഷണത്തിന് പോലീസ് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിന്‍റെ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് അറിയിച്ചു.