ഇന്നലെ വൈകുന്നേരം സെക്രട്ടറിയേറ്റില്‍ തീപിടത്തമുണ്ടായപ്പോള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച സുരേന്ദ്രനേയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു.
എന്നാൽ എന്തിന്റെ പേരിലാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്നലെ എന്താണ് നടന്നതെന്ന് പുറംലോകം കണ്ടതാണ്. ഒരു അതിക്രമവും താന്‍ സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടില്ല. സത്യം പറയുന്നവരെ നാവ് അടപ്പിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും കേസിനെ ഗൗരവമായി കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
advertisement
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം ആസൂത്രിതം തന്നെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ജുലൈ 13 ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകപ്പിന്‍റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.