പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കില്‍ തടഞ്ഞു നിന്ന വയോധികനെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് രക്ഷിച്ചത്. വയോധികനെ രക്ഷിച്ച ആസാദിന് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വയോധികന്‍ കൊക്കയിലേക്ക് വീണത് കണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടനെ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു.
ഇതും വായിക്കുക: Kerala Weather Update|സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
advertisement
മലക്കപ്പാറ പൊലീസ് സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് ഫയര്‍ ഫോഴ്‌സിനെ കാത്തിരിക്കാന്‍ സമയമില്ലെന്ന് മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തില്‍ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.