സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പോസ്റ്റുകള്‍ ഇടുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ ജാഗ്രത കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.