TRENDING:

എണ്ണായിരത്തോളം ഹാജിമാർ; പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് മാർച്ച് 28, 29 തീയതികളിൽ

Last Updated:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളിൽ നിന്നുമായി എണ്ണായിരത്തില്പരം ഹാജിമാർ രജിസ്റ്റർ ചെയ്‌തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് (Pookkottur Hajj Camp) മാർച്ച് 28, 29 (ശനി, ഞായർ) തീയതികളിൽ നടക്കും. തുടർച്ചയായ 26-ാമത് വർഷമാണ് ഹജ്ജ് ക്യാമ്പ് നടക്കുന്നത്. കെ.എം.സി.സി. സൗദി നാഷണൽ കമ്മറ്റിയും ക്യാമ്പ് സംഘാടക സമിതിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയും സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന വർക്കിങ് സെക്രട്ടറിയുമായ അബ്ദു സമദ് പൂക്കോട്ടൂർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ സംബന്ധിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളിൽ നിന്നുമായി എണ്ണായിരത്തില്പരം ഹാജിമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് മാർച്ച് 28, 29 തീയതികളിൽ
പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് മാർച്ച് 28, 29 തീയതികളിൽ
advertisement

അതേസമയം, ഹജ്ജിന് കേരളത്തിൽ നിന്നുള്ള തീർത്ഥാടകരെ ആദ്യ ഘട്ടത്തിൽ തന്നെ കൊണ്ട് പോകണം എന്ന ആവശ്യം ഉയരുന്നുണ്ട്. ഏപ്രിൽ 18 നാണു ഉത്തരേന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തെ കൊണ്ടുപോകുന്നത്. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മേയ് 15ന് യാത്ര തിരിക്കും. ആദ്യ ഘട്ടത്തിൽ പോകുന്നവർക്ക് തിരക്ക് കുറഞ്ഞ സാഹചര്യത്തിൽ കർമ്മങ്ങൾ സുഗമമായി നിർവഹിക്കാൻ കഴിയുമെന്നും, അതിനാൽ കേരളത്തിൽ നിന്ന് ഉള്ളവരെ കൂടി ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണം എന്ന് അബ്ദു സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.

advertisement

അതേസമയം, കോഴിക്കോട് നിന്നുള്ള വിമാന നിരക്ക് കേരളത്തിലെ മറ്റ് രണ്ട് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളെക്കാൾ കൂടുതലാണ്. കൊച്ചിയേക്കാൾ 21650 രൂപയും കണ്ണൂരിനേക്കാൾ 16500 രൂപയും അധികമാണ് കോഴിക്കോട് നിന്നും. അതിനാൽ കോഴിക്കോട് നിന്നും ഹജ്ജിന് പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. ഇത്തവണ 920 പേരാണ് കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: This year's Pookkottur Hajj Camp will be held on March 28 and 29 (Saturday and Sunday). This is the 26th consecutive year that the Hajj Camp is being held. The camp is being organized jointly by the KMCC Saudi National Committee and the Camp Organizing Committee. More than eight thousand pilgrims from various districts of the state, Mangalore and the Nilgiris have registered to attend the camp

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എണ്ണായിരത്തോളം ഹാജിമാർ; പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് മാർച്ച് 28, 29 തീയതികളിൽ
Open in App
Home
Video
Impact Shorts
Web Stories