(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി - 12, 11, 3
- തിരുവനന്തപുരം റൂറല്‍ - 10, 2, 15
- കൊല്ലം സിറ്റി - 9, 0, 6
- കൊല്ലം റൂറല്‍ - 10, 8, 2
- പത്തനംതിട്ട - 11, 2, 3
- ആലപ്പുഴ - 4, 0, 9
- കോട്ടയം - 11, 87, 8
- ഇടുക്കി - 3, 0, 3
- എറണാകുളം സിറ്റി - 6, 4, 16
- എറണാകുളം റൂറല്‍ - 10, 3, 3
- തൃശൂര്‍ സിറ്റി - 6, 0, 2
- തൃശൂര്‍ റൂറല്‍ - 2, 0, 5
- പാലക്കാട് - 2, 0, 34
- മലപ്പുറം - 9, 19, 118
- കോഴിക്കോട് സിറ്റി - 7, 0, 20
- കോഴിക്കോട് റൂറല്‍ - 5, 4, 23
- വയനാട് - 4, 22, 19
- കണ്ണൂര്‍ സിറ്റി - 28, 1, 49
- കണ്ണൂര്‍ റൂറല്‍ - 2, 1, 2
- കാസര്‍ഗോഡ് - 6, 6, 28
advertisement
വിവിധയിടങ്ങളിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി. ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 30 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. 60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. ആക്രമണത്തില്‍ 51 ബസ്സുകള്‍ക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാര്‍ക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി.
പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസ്സുകള്‍ ആക്രമിക്കപ്പെട്ടാലും സര്‍വീസ് തുടരുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- ആലപ്പുഴ
- കോട്ടയം
- ഇടുക്കി
- എറണാകുളം
- തൃശ്ശൂര്‍
- മലപ്പുറം
- പാലക്കാട്
- കണ്ണൂര്‍
- കോഴിക്കോട്
- വയനാട്
- കാസര്‍കോട്
അട്ടക്കുളങ്ങരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്. പിറകിലെ ചില്ല് തകര്‍ന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു. സമാന്തര വാഹനങ്ങളെയും ഹർത്താൽ അനുകൂലികൾ തടഞ്ഞു. സെക്രട്ടേറിയറ്റില്‍ 57.13% പേര്‍ മാത്രമാണ് ഹാജരായത്. ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം KSRTC ബസിന് നേരെ കല്ലെറിഞ്ഞു ഡ്രൈവർ സുനിൽ കുമാറിന് കണ്ണിന് പരിക്കേറ്റു.കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലെറിഞ്ഞു.
തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസ്സിന്റെ ചില്ലുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ പുനലൂര്‍ കരവാളൂരില്‍ ആക്രമണം ഉണ്ടായി.ബസ് ഡ്രൈവർ രാകേഷിന്റെ മുഖത്താണ് പരിക്കേറ്റത് ഉച്ചക്ക് ചരക്കു ലോറിക്ക് നേരെയും കല്ലേറ് ഉണ്ടായിരുന്നു.ഇരുചക്ര വാഹനത്തിൽ എത്തിയവരാണ് ബൈക്കിന് നേരെ ആക്രമണം നടത്തിയതെന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.പരിക്കുപറ്റിയ ബസ് ഡ്രൈവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ വ്യാപകമായി കല്ലേറ് ഉണ്ടായി. ജില്ലയിൽ 4 ഇടങ്ങളിലാണ് സമരനുകൂലികൾ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ്ത് .കോന്നിയിൽ KSRTC ബസിനെ നേരയുണ്ടായ കല്ലേറിൽ ഡ്രൈവർ ഷാജിക്കും യാത്രകാരനായ കോന്നി സബ് രജിസ്ട്രർ ഓഫീസിലെ ജീവനക്കാരൻ ബോബി മൈക്കിളിനും പരിക്കേറ്റു.. കണ്ണിന് പരിക്കേറ്റ ബോബി മൈക്കിളിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്തനംതിട്ട തിരുവനന്തപുരം കളീക്കാവിള ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെയും പത്തനംതിട്ട കുമ്പഴയിൽ വെച്ച്കല്ലേറുണ്ടായി .. കല്ലേറിൽ ബസിന്റെ ഗ്ലാസ് തകർന്നു ...അക്രമ സംഭവത്തിൽ കോന്നിയിൽ രണ്ട് PFI പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നൗഫൽ, ആഷിക് എന്നിവരെയാണ് അറസ്റ്റ ചെയ്തത് .പന്തളത്ത് KSRTC ബസിന് നേരെ കല്ലേറുണ്ടായി. പന്തളം KSRTC സ്റ്റാൻ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓർഡിനറി ബസിന് നേരേയാണ് കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. കോടതി വിധി ലംഘിച്ച് ഹര്‍ത്താല്‍ നടത്തിയതിനും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിനുമായി ജില്ലയില്‍ 75 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. 20 കേസുകള്‍ എടുത്തിട്ടുണ്ട്.
രണ്ട്കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു. പൊലീസിന്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ കായംകുളം ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് അടപ്പിക്കുവാൻ പ്രവർത്തകരെ പോലീസ് തടഞ്ഞു.
കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് വ്യാപക ആക്രമമുണ്ടായി. നിരവധി കെഎസ്ആർടിസി ബസ്സുകൾ കല്ലേറിൽ തകർത്തു. കോട്ടയം കുറിച്ചി, അയ്മനം, തെക്കുംഗോപുരം, ഏറ്റുമാനൂർ, കോടിമത എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തകർത്തു. കോടിമതയിൽ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. കുറിച്ചിയിൽ സ്വകാര്യ ഹോട്ടൽ അക്രമികൾ കല്ലേറിൽ തകർത്തു. സംക്രാന്തിയിൽ ലോട്ടറി കട തകര്‍ത്താണ് അക്രമികൾ പ്രതിഷേധിച്ചത്. എല്ലായിടത്തും ബൈക്കിൽ എത്തിയ സംഘങ്ങളാണ് അക്രമം നടത്തിയത്. ഈരാറ്റുപേട്ടയിൽ വാഹനം തടയാൻ അക്രമികൾ ശ്രമിച്ചതോടെ പോലീസ് ലാത്തി ചാർജ് നടത്തി. ഇവിടെനിന്ന് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.87 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഇവിടെ കേസ് എടുത്തിട്ടുണ്ട്. അക്രമത്തെ തുടർന്ന് കെഎസ്ആർടിസി പോലീസ് സംരക്ഷണയിലാണ് കോൺവെ അടിസ്ഥാനത്തിൽ സർവീസ് നടത്തിയത്.
ഹർത്താലിനോടനുബന്ധിച്ച് അടിമാലിയിൽ മുൻകരുതലായി മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.അടിമാലി മെഴുകുംചാൽ സ്വദേശികളായ മുഹമ്മദ് സലാം, ഹനീഫ മുഹമ്മദ്, കാസിം പരീത് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സംഘർഷ സാധ്യത മുന്നിൽകണ്ടാണ് മുൻകരുതൽ നടപടിയെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3 കേസ് രജിസ്റ്റര്‍ ചെയ്തു.
പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മാറമ്പിള്ളി, പകലോമറ്റം, ഗ്യാരേജ് എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. ആലുവ, പെരുമ്പാവൂര്‍, കൊച്ചി നഗരം എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകർ പ്രകടനം നടത്തി. നെടുമ്പാശേരി പറമ്പയത്ത് അക്രമികൾ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമം നടത്തിയത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു.ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണങ്ങളില്‍ എറണാകുളം ജില്ലയില്‍ 16 പേര്‍ അറസ്റ്റ് ചെയ്തു. പ്രതികകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ 8 കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തു. 7 പേരെ കരുതല്‍ തടങ്കലിലാക്കി. കേസില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.തൃശൂര്‍ എളവള്ളിയില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ വടിവാളുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ അന്വേഷണം ആരംഭിച്ചു.
മലപ്പുറം ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ജില്ലയിലെ ഡിപ്പോകളിൽ നിന്നും കെ എസ് ആർടിസി ബസുകളും സർവീസ് നടത്തിയില്ല. നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും പലയിടത്തും ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പൊന്നാനിയിലും പെരിന്തൽമണ്ണയിലും കെ എസ് ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പൊന്നാനിയിൽ ബസിനു നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ട് പ്രകാരവും വധശ്രമത്തിനും ആണ് കേസ് എടുത്തിട്ടുള്ളത്. തേഞ്ഞിപ്പലം ദേശീയ പാതയിൽ ലോറിക്ക് നേരെ കല്ലേറ് നടത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെയും വധശ്രമത്തിന് ആണ് കേസ് എടുത്തിട്ടുള്ളത്. മഞ്ചേരിയിൽ പെട്രോൾ പമ്പ് അടപ്പിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ലക്കിടിക്ക് സമീപം മംഗലത്ത് ലോറിക്ക് നേരെ കല്ലേറ്.മുൻവശത്തെ ഗ്ലാസ് തകർന്നു.പെരുമ്പിലാവ് KSRTC ബസിന് നേരെ കല്ലേറ്. കൂറ്റനാട് സ്വകാര്യ വാഹനങ്ങൾ തടഞ്ഞ രണ്ടു പേർ കസ്റ്റഡിയിൽ.ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഉളിയിൽ ബസാറിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ രണ്ട് ലോറികളുടെ ചാവി ഊരി ഓടിപ്പോയി.വാഹനം എടുക്കാനാവാത്തത് മൂലം നഗരത്തിൽ ക്യാപ്പിറ്റോൾ മാളിന് മുന്നിൽ ഗതാഗത കുരുക്കുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.കല്യാശേരിയിൽ പെട്രോൾ ബോംബുകളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പിടിയിലായത്. രാവിലെ കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പയ്യന്നൂരില്‍ കടയടപ്പിക്കാനെത്തിയ 4 എസ്ഡിപിഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ തല്ലിയോടിച്ചു. 30 ഓളം കേസുകള്‍ ഇന്ന് കണ്ണൂരില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ഡ്രൈവർ ശശിക്ക് പരിക്കേറ്റു. താമരശേരിയിൽ ചരക്ക് ലോറിക്ക് നേരെ കല്ലെറിഞ്ഞു. വടകരയിൽ മീൻ ലോറിക്ക് നേരെയും കല്ലേറ് ഉണ്ടായി. കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേരം അക്രമം. ഹർത്താൻ അനുകൂലികൾ ഇരുമ്പടി കൊണ്ട് വാഹനത്തിന് അടിച്ചു . ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് അക്രമം നടത്തിയത്.
വയനാട് ബത്തേരിയിൽ ബസുകളും മറ്റു വാഹനങ്ങളും തടഞ്ഞ 12 പി എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു.വയനാട് സുൽത്താൻബത്തേരിയിൽ ടൗണിൽ ബസുകളും വാഹനങ്ങളും തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പോപ്പുലർ ഫ്രന്റ് ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താലിന് കാസർഗോഡ് സമ്മിശ്ര പ്രതികരണം. കെ എസ് ആർ ടി സി അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങി. പോപ്പുലർ ഫ്രന്റിന്റെ സജീവ പ്രവർത്തകരായ ഏഴു പേരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്.....കാഞ്ഞങ്ങാട്ടം കാസർഗോട്ടും പ്രതിഷേധ പ്രകടനം നടത്തി. 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.