TRENDING:

Ayodhya Verdict | വിധിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Last Updated:

വൈകുന്നേരം നാലരയോടെ മാനന്തവാടി - കോഴിക്കോട് റോഡില്‍ നിന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. എന്നാല്‍, പ്രകടനത്തിന് മുമ്പ് തന്നെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനന്തവാടി: അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ വിളംബരത്തിന്‍റെ ഭാഗമായി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
advertisement

മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെയാണ് പൊലീസ് നടപടി. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം എഴുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്. മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

രാമക്ഷേത്രത്തിനായി 27 വർഷമായി ഉപവാസം: വിധി അനുകൂലമായതോടെ വ്രതം അവസാനിപ്പിക്കാൻ വയോധിക

വൈകുന്നേരം നാലരയോടെ മാനന്തവാടി - കോഴിക്കോട് റോഡില്‍ നിന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. എന്നാല്‍, പ്രകടനത്തിന് മുമ്പ് തന്നെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മുദ്രാവാക്യം ആരംഭിച്ചതോടെ മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് വാനിലും ജീപ്പുകളിലുമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

advertisement

പ്രതിഷേധക്കാരുടെ പ്ലക്കാര്‍ഡുകളും മൈക്ക് സെറ്റുമെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കൂട്ടി അനുമതി വാങ്ങാതെയും, പോലീസ് നിര്‍ദ്ദേശം ലംഘിച്ചും പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഭാഗിക ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ayodhya Verdict | വിധിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു