രാമക്ഷേത്രത്തിനായി 27 വർഷമായി ഉപവാസം: വിധി അനുകൂലമായതോടെ വ്രതം അവസാനിപ്പിക്കാൻ വയോധിക
Last Updated:
രാമക്ഷേത്രം ഉയരുന്നത് കാണുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം.
ഭോപ്പാൽ: ഊർമിള ചതുർവേദിയുടെ 27 വർഷം നീണ്ട കാത്തിരിപ്പാണ് അയോധ്യാ വിധിയോടെ അവസാനിച്ചിരിക്കുന്നത്. അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം ഉയരുന്നതിനായി കഴിഞ്ഞ 27 വർഷമായി ഉപവാസം അനുഷ്ഠിക്കുകയാണ് 87കാരിയായ ഈ വയോധിക. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന കോടതി ഉത്തരവ് വന്നതോടെ 1992 മുതൽ ആരംഭിച്ച ഈ ഉപവാസം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഊർമിള. രാമക്ഷേത്രം ഉയരുന്നത് കാണുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. അത് ഫലം കണ്ട് തുടങ്ങിയെന്നാണ് വിധിയുടെ പശ്ചാത്തലത്തിൽ ഇവർ പറയുന്നത്.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതും തുടർന്നുണ്ടായ വർഗ്ഗീയ ലഹളയും രക്തച്ചൊരിച്ചിലും കണ്ട് അത്യന്തം വേദനയോടെയാണ് ഉപവാസം എന്ന തീരുമാനത്തിലേക്കെത്തിച്ചേർന്നതെന്നാണ് ജബൽപുരിലെ വിജയനഗർ സ്വദേശിയായ ഊര്‍മിള പറയുന്നത്. രാജ്യത്ത് സാഹോദര്യം നിലനിർത്തിക്കൊണ്ട് തന്നെ അയോധ്യയിൽ രാമക്ഷേത്രം ഉയർന്ന് വന്നാൽ മാത്രമെ താൻ ഭക്ഷണം കഴിക്കുകയുള്ളുവെന്ന തീരുമാനം അപ്പോഴാണ് എടുക്കുന്നത്. ഏത്തപ്പഴവും ചായയും മാത്രമായിരുന്നു ഈ 27 വർഷക്കാലവും ഭക്ഷിച്ചിരുന്നത്.
advertisement
ഉപവാസം എന്ന നിശ്ചയദാർഢ്യത്തിന്റെ പേരിൽ പലവിധ പ്രശ്നങ്ങളാണ് ഈ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു, ഉപവാസം അവസാനിപ്പിക്കാൻ പലവിധ സമ്മർദ്ദം ഉണ്ടായിട്ടും അതിന് വഴങ്ങാൻ ഊർമിള തയ്യാറായില്ല.. പലപ്പോഴും പരിഹാസമേൽക്കേണ്ടിയും വന്നു. എന്നാൽ ഊർമ്മിളയുടെ ഉറച്ച മനസിനെയും ആത്മവിശ്വാസത്തെയും അംഗീകരിക്കാനും പൊതുവേദികളിലെത്തിച്ച് അഭിനന്ദിക്കാനും ഒരു വിഭാഗമുണ്ടായി..
advertisement
അയോധ്യ വിധി പ്രഖ്യാപിച്ച അഞ്ച് ജഡ്ജിമാർക്കും ഹൃദയത്തിൽ തൊട്ട് നന്ദിയെന്നാണ് ഊർമിള പറയുന്നത്. വിധി വന്നയുടൻ തന്നെ ഊർമിളയെ ഭക്ഷണം കഴിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും അയോധ്യയിലെത്തി രാംലീല കണ്ടശേഷം മാത്രമെ ഉപവാസം അവസാനിപ്പിക്കു എന്ന നിലപാടിലാണവർ. എത്രയും വേഗം തന്നെ രാമക്ഷേത്രം പൂർത്തിയാകണമെന്ന ആഗ്രഹത്തിലാണ് ഊർമിളയിപ്പോൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2019 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്രത്തിനായി 27 വർഷമായി ഉപവാസം: വിധി അനുകൂലമായതോടെ വ്രതം അവസാനിപ്പിക്കാൻ വയോധിക