TRENDING:

ഫൂളാക്കുമോ? ഏപ്രിൽ ഒന്നിന് സസ്പെൻസ് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്

Last Updated:

അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിൽ ആറുമാസമായി സസ്പെൻഷനിലാണ് എൻ പ്രശാന്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് സസ്പെൻസ് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു.' എന്നാണ് പ്രശാന്ത് ഐഎഎസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. അതിനോടൊപ്പം കൊഴിഞ്ഞ റോസാ പുഷ്പങ്ങളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഫൈനലി,ഡിസിഷൻ, ഇറ്റ്സ് ടൈം, സംതിങ് ന്യൂ ലോഡിങ് എന്നിങ്ങനെയുള്ള ഹാഷ് ടാ​ഗുകളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
News18
News18
advertisement

പോസ്റ്റിന് താഴെ തീരുമാനത്തെ കുറിച്ചുള്ള നിരവധി ചർച്ചകളും നടക്കുന്നുണ്ട്. ഏപ്രിൽ ഒന്നിന് പങ്കുവച്ച പോസ്റ്റ് ഏപ്രിൽ ഫൂൾ ആയിരിക്കുമോ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. ചിലർ ആശംസകളും നേർന്നിട്ടുണ്ട്. 'ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നല്ലവണ്ണം ആലോചിച്ച് തീരുമാനിക്കുക, തീരുമാനിച്ചു കഴിഞ്ഞ് പിന്നെ മാറ്റാൻ പറ്റില്ല എന്ന രീതിയിൽ തന്നെ ചിന്തിച്ച് തീരുമാനിക്കണം'- എന്നായിരുന്നു ഒരാൾ കുറിച്ചത്.

advertisement

കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട, സർവീസ് വിടാനുള്ള തീരുമാനമൊന്നും എടുക്കരുതേ... ഈ നാടിന്റെ ഭാവി പ്രതീക്ഷ താങ്കളെപ്പോലുള്ള നല്ല ഓഫീസർമാരിലാണ്, ഈ കാലവും കടന്നുപോകും, കേന്ദ്ര സർവീസിലേക്ക് പോയാലും രാജി വയ്ക്കരുത്- എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.

ഐഎഎസ് ചേരിപ്പോരിൽ ആറുമാസമായി സസ്പെൻഷനിലാണ് എൻ പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നു.ഇതിനു മറുപടി നൽകാതെ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകൾ നൽകി. തനിക്കെതിരെ ആരാണ് പരാതി നൽകിയത് ,തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങൾ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത് .ഇതിനു മറുപടി നൽകിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ പ്രശാന്തിന്‍റെ ഈ നിലപാടാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിട്ടില്ലെന്ന വാദമുയർത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടിവച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫൂളാക്കുമോ? ഏപ്രിൽ ഒന്നിന് സസ്പെൻസ് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്
Open in App
Home
Video
Impact Shorts
Web Stories