ഇതിന്‍റെ ഭാഗമായി ഇമിഗ്രേഷൻ ഡെസ്‌ക്കിന് സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകൾ പ്രവർത്തിച്ച് തുടങ്ങി. സംശയാസ്പദമായ പ്രദേശങ്ങളിൽ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും വിശദീകരിച്ച് നൽകും.
BREAKING: കേരളത്തിലും കൊറോണ വൈറസ് ജാഗ്രതാ നിർദേശം; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം
അതിനോടൊപ്പം, വിമാനത്താവളത്തില എല്ലാ ടച്ച് പോയിന്‍റുകളും ശുദ്ധീകരിക്കും. അന്താരാഷ്ട്ര വിമാനങ്ങൾ എത്തിച്ചേരുന്ന സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേക മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു കഴിഞ്ഞു. കൊച്ചി മെഡിക്കൽ കോളേജിന്‍റെ സഹായത്തോടെ ഒരു ഇൻസുലേഷൻ വാർഡും തുറന്നിട്ടുണ്ട്. അണുവിമുക്തമാക്കിയ ആംബുലൻസ് ഉൾപ്പെടെ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും സംശയാസ്പദമായ യാത്രക്കാരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
advertisement
കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 28 യാത്രക്കാർ ഇതുവരെ പരിശോനയ്ക്ക് വിധേയമായി. എന്നാൽ, എല്ലാ പരിശോധനകളും നെഗറ്റീവാണ്. പേടിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ലെന്നാണ് റിപ്പോർട്ടുകൾ.