BREAKING: കേരളത്തിലും കൊറോണ വൈറസ് ജാഗ്രതാ നിർദേശം; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം

Last Updated:

ഒമ്പത് പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ മരിച്ചത്.

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ജാഗ്രതയ്ക്ക് നിർദ്ദേശം നൽകി.
ചൈനയിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. ചൈനയിൽ നിന്ന് അടുത്തിടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവർ അവരവരുടെ ജില്ല ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
ഒമ്പത് പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധിച്ച് മുന്നൂറിലേറെ പേർ ചൈനയിൽ ചികിത്സയിലാണ്. ഇതിനിടയിൽ അമേരിക്കയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി ഉൾപ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പരിശോധന കർശനമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: കേരളത്തിലും കൊറോണ വൈറസ് ജാഗ്രതാ നിർദേശം; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement