അകമ്പടിയായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയും ഹൈക്കോടതിക്ക് നൽകിയിട്ടുണ്ട്. ശബരിമലയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. രാഷ്ട്രപതിയുടെ സന്ദർശനം ശബരിമലയിലെ ആചാരപരമായ ചടങ്ങുകൾക്കോ പരിശുദ്ധിക്കോ തടസങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു.
പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ 6 വാഹനങ്ങളുടെ അകമ്പടിയിലായിരിക്കും പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി മാത്രമാണ് ഗൂർഖ വാഹന സൗകര്യം അനുവദിക്കുന്നത്. സ്വാമി അയ്യപ്പൻ റോഡിലൂടെയോ പരമ്പരാഗത റോഡിലൂടെയോ ആയിരിക്കും വാഹന വ്യൂഹം കടന്നു പോവുക. മറ്റു ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ ആരംഭിച്ചു.
advertisement
രാഷ്ട്രപതിയുടെ സുരക്ഷയും മേഖലയുടെ പ്രത്യേകതയും കണക്കിലെടുത്താണ് പ്രത്യേക വാഹന വ്യൂഹം അനുവദിച്ചത്. തന്ത്രിയടക്കമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ബിന്ദുവാണ് ദേവസ്വം അഭിഭാഷകൻ എസ് ബിജു വഴി സത്യവാങ്മൂലം നൽകിയത്. വിഷയം അടുത്ത ദിവസം ദേവസ്വം ബെഞ്ച് പരിഗണിക്കും.
Summary: President Droupadi Murmu, who is set to visit Sabarimala on the 22nd of this month, will ascend the hill in a Gurkha Emergency Vehicle. Apart from the President, the Governor and his wife, and Minister V. N. Vasavan will also be in the vehicle. The list of people accompanying the President for the ascent has been handed over by the Rashtrapati Bhavan to the State Government.