22-ന് രാവിലെ 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ സന്നിധാനത്തിലേക്ക് തിരിക്കും.
10.20-ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും.
പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ പ്രത്യേക ഗുർഖ ജീപ്പിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പോകുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കും. ജീപ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും രാഷ്ട്രപതിക്ക് അകമ്പടി സേവിക്കുക.
12 മണിയോടെ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി ദർശനം നടത്തിയ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം ഇതേ ജീപ്പിൽ 3 മണിക്ക് പമ്പയിലേക്ക് തിരിക്കും. റോഡ് മാർഗം നിലയ്ക്കലിലെത്തിയ ശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും.
advertisement
ഗൂര്‍ഖ എങ്ങനെയായിരിക്കണം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവേണ്ടത് എന്നത് സംബന്ധിച്ച റിഹേഴ്സല്‍ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതിക്ക് ശേഷം റിഹേഴ്സല്‍ നടക്കും.
സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി 24-ന് കേരളത്തിൽനിന്ന് മടങ്ങും.