TRENDING:

പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍: അതിഥികള്‍ വാഹനത്തിന്റെ റിമോട്ട് എന്തു ചെയ്യണം?

Last Updated:

റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ വേദിയിലേക്ക് കൊണ്ടുപോകുന്നതിന് അനുമതിയില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലും തൃശൂരുമായി വിവിധ പരിപാടികളിലാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നുവര്‍ക്ക് തങ്ങളുടെ കാറിന്റെ റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ വേദിയിലേക്ക് കൊണ്ടുപോകുന്നതിന് അനുമതിയില്ല.
advertisement

റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ പ്രവേശന കവാടത്തിലെ ക്ളോക്ക് റൂമില്‍ എല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം. നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തെത്തുക അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തുന്ന അദ്ദേഹം ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Also Read: സാമ്പത്തിക സംവരണത്തിന് സ്‌റ്റേ ഇല്ല; പരിശോധിക്കുമെന്ന് സുപ്രീം കോടതി

റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.35 ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്‌സും ഉദ്ഘാടനം ചെയ്യും. പുതിയ പെട്രോ കെമിക്കല്‍ കോപ്ലക്‌സ്, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം, എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും അതേ വേദിയില്‍ നടക്കും.

advertisement

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. പ്രത്യേക പാസ് മൂലമാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുക. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂര്‍ക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോവുകയും ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍: അതിഥികള്‍ വാഹനത്തിന്റെ റിമോട്ട് എന്തു ചെയ്യണം?