കഴിഞ്ഞ എട്ടാം തീയതി രാവിലെ 10. 25നാണ് കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ആലുങ്ങലില്‍ യാത്രക്കാരെ കയറ്റാന്‍ വേണ്ടി നിര്‍ത്തിയത്. ആ സമയത്ത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം ഉണ്ടാകുന്ന രീതിയില്‍ പുറകില്‍ വന്ന ടോപ്പ് സ്റ്റാര്‍ എന്ന സ്വകാര്യ ബസ് മനപ്പൂര്‍വം മറികടന്ന് ഇടിപ്പിക്കുകയായിരുന്നു.
പുല്ലാരയില്‍ നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസായിരുന്നു അത്. ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസ്സിലെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ച ക്യാമറയില്‍ അപകടം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ ആര്‍ ടി ഒ സി വി എം ഷരീഫ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
advertisement
ഇതോടെയാണ് ബസ് ഡ്രൈവറായ മഞ്ചേരി സ്വദേശിയുടെ ലൈസന്‍സ് ആര്‍ടിഒ സി വി എം ഷരീഫ് സസ്‌പെന്‍ഡ് ചെയ്തത്. നിരത്തിലെ മത്സരയോട്ടങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ആര്‍ ടി ഒ സി വി എം ഷരീഫ് പറഞ്ഞു.