മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി ഗതാഗത മന്ത്രിയുമായി നവംബറില്‍ ചര്‍ച്ച ചെയ്‌തെങ്കിലും രണ്ട് മാസം കഴിഞ്ഞും നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേയ്ക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിന്‌റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നും ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ
advertisement
തിരുവനന്തപുരം: വീടിനടുത്തായി പാതയോരത്ത് രാത്രിയിൽ പാർക്ക് ചെയ്തിരുന്ന കാർ (Car) ആസിഡൊഴിച്ച് (Acid Attack) നശിപ്പിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ തൊഴുവൻകോടാണ് സംഭവം. തൊഴുവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.
വീട്ടുവളപ്പിലേക്ക് കാർ കയറ്റാനാകാത്തതിനാൽ സ്ഥിരമായി ഹരികൃഷ്ണൻ തൊഴുവൻകോട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്‍റെ വശത്താണ് കാർ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാർ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണൻ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ആസിഡ് ഒഴിച്ചാണ് കാർ നശിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൊഴുവൻകോട് ക്ഷേത്രത്തിൽ പോകാനായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയിലാണ് ഏറെ കാലമായി ഹരികൃഷ്ണൻ കാർ പാർക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.